കാട്ടാക്കട: കാട്ടാക്കട- തിരുവനന്തപുരം റോഡിൽ പൊട്ടൻകാവ് അപകട കേന്ദ്രമായി മാറിയിട്ടും പൊതുമരാമത്ത് വകുപ്പിന് അവഗണന.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇവിടെ നടന്നത് നിരവധി അപകടങ്ങളും ഏഴു മരണവും. ഏറ്റവും ഒടുവിൽ ഇന്നലെ ഉച്ചയ്ക്ക് ബൈക്ക് ബസുമായി കൂട്ടിയിടിച്ച് രണ്ടു പേർ മരിക്കുകയും ചെയ്തു. രണ്ടു ദിവസം മുൻപാണ് ഇവിടെ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടത്. യാത്രക്കാർ നിസര പരിക്കുകളോടെ രക്ഷപ്പെട്ടു.
വളരെ തിരക്കേറിയ റോഡാണിത്. മലയോര മേഖലയിൽ നിന്നും തലസ്ഥാനത്ത് എത്തേണ്ട പ്രധാന റോഡിലാണ് അപകടകെണികൾ. പൊട്ടൻകാവ് റോഡിൽ നിരവധി പോസ്റ്റുകളാണ് റോഡിലേക്ക് ഇറങ്ങി നിൽക്കുന്നത്. അമിതവേഗവും അലക്ഷ്യമായ ഡ്രൈവിംഗും ഒപ്പം റോഡിന്റെ പകപ്പിഴകളുമാ ണു പലപ്പോഴും അപകടങ്ങൾ ക്കു കാരണമാകുന്നത്. നിയന്ത്രണം തെറ്റിയെത്തുന്ന വാഹനങ്ങൾ റോഡിലെ പോസ്റ്റുകളിൽ ഇടിക്കുന്നതാമ് അപകടത്തിന്റെ കാഠിന്യം വർധിക്കുന്നത്.
കാലഹരണപ്പെട്ട ടെലിഫോൺ പോസ്റ്റുകളും മേഖലയിൽ നിരവധിയുണ്ട്. റോഡിൽ അപകട മുന്നറിയിപ്പുകളും സ്ഥാപി ക്കപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് നാട്ടുകാർ പല തവണ ബന്ധ പ്പെട്ട അധികൃതർക്ക് പരാതി ന ൽകിയെങ്കിലും നടപടിയുണ്ടാ യില്ല. അശാസ്ത്രീയമായാണ് റോഡ് നിർമിച്ചതെന്നു പരക്കെ ആക്ഷേപമുയർന്നിരുന്നു. എന്നാൽ വളവ് മാറ്റോനോ റോഡിൽ ഹമ്പ് പോലുള്ളവ നിർമിച്ചു പ്രശ്നം പരിഹരിക്കാനോ അ ധികൃതർ തയാറായിട്ടില്ല.